നീലേശ്വരം തളിയില്‍ ക്ഷേത്രോത്സവത്തിന് നാളെ കൊടിയേറും

നീലേശ്വരം:ഉത്തര കേരളത്തിലെ ചരിത്ര പ്രാധാന്യവും ഇരട്ട ഗോപുര നടയുമുള്ള അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നായ നീലേശ്വരം തളിയില്‍ ശ്രീ നീലകണ്‌ഠേശ്വര ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ആറാട്ട് ഉത്സവത്തിന് നാളെ കൊടിയേറും. 24 വരെ നടക്കുന്ന ഉത്സവം ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ തെക്കിനിയേടത്ത് തരണനെല്ലൂര്‍ പത്മനാഭന്‍ ഉണ്ണി നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തിലാണ് നടക്കുന്നത്.