ടീം മാനേജ്മെൻ്റ് ട്രെയിനിങ് സംഘടിപ്പിച്ചു

നീലേശ്വരം:സംരംഭകർക്കും ലീഡേഴ്സിനുമായി ജെസിഐ നിലേശ്വരം ടി.ടിഎസ് ട്രെയിനേഴ്സ് ടോക്ക് സീരീസ് പ്രോഗ്രാമിൻ്റെ ഭാഗമായി ടീം മാനേജ്മെൻ്റ് എന്ന വിഷയത്തിൽ ട്രെയിനിങ് സംഘടിപ്പിച്ചു. ജെസിഐ ഇന്ത്യ ദേശീയ പരിശീലകൻ ശ്രീനി പളളിയത്ത് ക്ലാസ് എടുത്തു. പ്രസിഡൻ്റ് സംഗീത അഭയ് അധ്യക്ഷയായി. മുൻപ്രസിഡൻ്റ് ഹരിശങ്കർ, സെക്രട്ടറി സജിനി, സുമിത തുടങ്ങിയവർ സംസാരിച്ചു.