സഫാരി കാറില്‍ ‘ആവേശം’ സ്‌റ്റൈല്‍ സ്വിമ്മിങ് പൂള്‍, സഞ്ചരിച്ചുകൊണ്ട് കുളി; യൂട്യൂബർ സഞ്ജു ടെക്കിയ്ക്കെതിരെ നടപടി

ആവേശം സിനിമയിലെ അമ്പാൻ സ്റ്റൈലിൽ, സഫാരി കാറിനുള്ളിൽ സ്വിമ്മിം​ഗ് പൂളൊരുക്കിയ യൂട്യൂബർ സ‍ഞ്ജു ടെക്കിക്കെതിരെ നടപടി. ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒ ആണ് സ‍‍‍ഞ്ജു ടെക്കിക്കെതിരെ നടപടി എടുത്തിരിക്കുന്നത്. സ്വിമ്മിം​ഗ് പൂൾ സജ്ജീകരിച്ച വാഹനം പൊതുനിരത്തിൽ ഓടിച്ചതോടെയാണ് നടപടിയെടുത്തിരിക്കുന്നത്. വാഹനം പിടിച്ചെടുത്ത അധികൃതർ കാർ ഉടമയുടെയും ഡ്രൈവറുടെയും ലൈസൻസ് റദ്ദാക്കി.