പുതുക്കൈ മുച്ചിലോട്ട് പെരുങ്കളിയാട്ടം; സുരേഷ്ബാബു അഞ്ഞൂറ്റാനും, പ്രസാദ് കർണമൂർത്തിയും മുച്ചിലോട്ട് ഭഗവതിമാരുടെ കോലധാരികൾ
നീലേശ്വരം: പുതുക്കൈ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ 2025 ഫെബ്രുവരി 8 മുതൽ 11 വരെ നടക്കുന്ന പെരുങ്കളിയാട്ട മഹോത്സവത്തിൽ സുരേഷ്ബാബു അഞ്ഞൂറ്റാനും, പ്രസാദ് കർണമൂർത്തിയും മുച്ചിലോട്ട് ഭഗവതിമാരുടെ കോലമണിയും.ഇന്നു രാവിലെ നടന്ന വരച്ചുവെക്കൽ ചടങ്ങിലാണ് പെരുങ്കളിയാട്ടത്തിൻ്റെ അവസാന ദിവസം അരങ്ങിലെത്തുന്ന മുച്ചിലോട്ട് ഭഗവതിമാരുടെ കോലധാരികളെ നിശ്ചയിച്ചത്