വിദ്യാർത്ഥികൾക്ക് പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്താൻ ശ്രമിച്ച മധ്യവയസ്കൻ അറസ്റ്റിൽ
തയ്യേനി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം നിരോധിത പുകയില ഉല്പന്നങ്ങൾ വിൽപ്പന നടത്തുകയായിരുന്നു മധ്യവയസ്കനെ ചിറ്റാരിക്കാൽ എസ് ഐ അരുണനും സംഘവും അറസ്റ്റ് ചെയ്തു. തയ്യേനി താന്തല്ലൂരിലെ കെ എൽ ജിജുവിനെ (52)ആണ് അറസ്റ്റ് ചെയ്തത്.പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർത്ഥികൾക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുകയായിരുന്നു ഇയാൾ