തെരുവ് വിളക്കുകൾ കത്താത്തതിന് പന്തം കത്തിച്ചു പ്രതിഷേധം

നീലേശ്വരം പോലീസ് സ്റ്റേഷൻ മുതൽ തെരുവ് റോഡ് ജംഗ്ഷൻ വരെ തെരുവു വിളക്കുകൾ കത്താത്തതിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ പന്തം കത്തിച്ചു പ്രതിഷേധിച്ചു. ഇത് സംബന്ധിച്ച് ബന്ധപ്പെട്ടവർക്ക് പരാതി നൽകിയെങ്കിലും തെരുവ് വിളക്കുകൾ കത്തിക്കാൻ തയ്യാറായില്ലത്രേ. ഇതിൽ പ്രതിഷേധിച്ചാണ് ബിജെപി ടൗൺ കമ്മറ്റിയുടെ നേതൃത്വത്തിൽ പന്തം കത്തിച്ച് പ്രതിഷേധിച്ചത്.