മംഗലംകളിയുടെ നാട്ടിൽ നിന്നും ബാനം സംസ്ഥാനതലത്തിലേക്ക്

ഉദിനൂർ: മംഗലംകളിയുടെ നാട്ടിൽ നിന്നും ഹൈസ്‌കൂൾ വിഭാഗത്തിൽ ബാനം ഗവ.ഹൈസ്‌കൂൾ സംസ്ഥാനതലത്തിൽ മത്സരിക്കാൻ അർഹതനേടി. എട്ടു ടീമുകളാണ് മത്സരത്തിൽ ഉണ്ടായിരുന്നത്. കാസർകോട് ജില്ലയിലെ മാവില - മലവേട്ടുവ സമുദായത്തിന്റെ തനതുകലാരൂപമായ മംഗലംകളി ഇത്തവണയാണ് കലോത്സവ മാന്വലിൽ ഉൾപ്പെടുത്തിയത്. തുടി താളത്തിനും പാട്ടിനുമൊത്ത് ചുവടുവച്ച് മത്സരാർത്ഥികൾ കാണികളുടെ മനം കവർന്നു.