മഞ്ചേശ്വരത്ത് ഓട്ടോ ഡ്രൈവറുടെ മരണം; വെട്ടേറ്റ പാടുകൾ കണ്ടെത്തി
കാസർകോട് മഞ്ചേശ്വരത്ത് ആൾമറയില്ലാത്ത കിണറ്റിനകത്ത് ഓട്ടോ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് പൊലീസ്. മൃതദേഹത്തിൽ വെട്ടേറ്റ പാടുകൾ കണ്ടെത്തി. മംഗളൂരുവിലെ ഓട്ടോ ഡ്രൈവറായ മുഹമ്മദ് ഷെരീഫിനെ ഇന്നലെ രാത്രിയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടത്.