എംടിയുടെ മണ്ണിലേക്ക് കലാസംസ്കാരിക പ്രവർത്തകരുടെ തീർത്ഥയാത്ര …..

മലയാളത്തിൻ്റെ അക്ഷരസുകൃതം എം.ടി ജനിച്ച വള്ളുവനാടൻ മണ്ണിലേക്ക് കണ്ണൂർ കാസർകോട് ജില്ലയിലെ കലാസാംസ്കാരിക പ്രവർത്തകരുടെ സാഹിത്യ തീർഥ യാത്ര. പ്രശസ്ത എഴുത്തുകാരൻ പ്രകാശൻ കരിവെള്ളൂർ രചിച്ച എംടീയം ഒരു കാലം എന്ന പുസ്തകം എം.ടിയുടെ ജൻമനാടായ കൂടല്ലൂരിൽ വെച്ച് പ്രകാശിപ്പിച്ചു. ഇതിൻ്റെ ഭാഗമായാണ് സുഹൃത് സംഘം യാത്ര പുറപ്പെട്ടത്.