സി.അച്യുതമേനോൻ സ്മൃതി യാത്ര 25 ന് പയ്യന്നൂരിൽ തുടക്കം
പയ്യന്നൂർ.കേരള വികസനത്തിൻ്റെ മുഖ്യ ശില്പികളിൽ പ്രമുഖനായ മുൻ മുഖ്യമന്ത്രിയും കമ്യുണിസ്റ്റ് നേതാവുമായ സി.അച്യുതമേനോൻ്റെ പൂർണ്ണകായ പ്രതിമ പയ്യന്നൂരിൽ നിന്നും തിരുവനന്തപുരത്തേക്ക്. സ്മൃതി യാത്ര 25 ന് വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് പയ്യന്നൂർഗാന്ധി പാർക്കിൽ സി പി ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യും.