സി പി എം ജനറൽ സെക്രട്ടറി സീതാറാം യചൂരിയുടെ നില ഗുതുതരം

ശ്വാസകോശ അണുബാധയെ തുടർന്ന് ന്യൂഡൽഹി എയിംസിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നില ഗുരുതരാവസ്ഥയിൽ തുടരുന്നു. നിലവിൽ യന്ത്ര സഹായത്തോടെയാണ് അദ്ദേഹം ശ്വാസമെടുക്കുന്നത്. അതീവഗുരുതരമായ അദ്ദേഹത്തിൻ്റെ ആരോഗ്യനില വിദഗ്ധ ഡോക്ടർമാരുടെ സംഘം നിരീക്ഷിച്ചുവരികയാണ്.