സ്വത്തു തർക്കത്തെ തുടർന്ന് ഏറ്റുമുട്ടിയ സഹോദരങ്ങൾക്കെതിരെ കേസ്

വെള്ളരിക്കുണ്ട്:സ്വത്തു തർക്കത്തെ തുടർന്ന് പരസ്പരം ഏറ്റുമുട്ടിയ സഹോദരങ്ങൾക്കെതിരെ പോലീസ് കേസെടുത്തു. ബളാൽ മരുതംകുളത്തെ തോമസിന്റെ മക്കളായ ജോർജ് ടിതോമസ്, ഡെന്നി ടി തോമസ്, വിസൻ ടിതോമസ് എന്നിവർക്കെതിരെയാണ് വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തത്.വിൻസനെ ആക്രമിച്ചതിന് ജോർജിനും ബെന്നിക്കും എതിരെയും സഹോദരങ്ങളെ ആക്രമിച്ചതിന് വിൻസനുമെതിരെയാണ് പോലീസ് കേസ് എടുത്തത്.