ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് നിന്ന് മൃതദേഹം കണ്ടെത്തി
കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് നിന്ന് കിലോമീറ്ററുകൾക്കപ്പുറം ജീർണിച്ച മൃതദേഹം കണ്ടെത്തി. എന്നാൽ മൃതദേഹം ആരുടേതെന്ന് വ്യക്തമല്ല. ഈ പ്രദേശത്ത് നിന്ന് ഒരു മത്സ്യത്തൊഴിലാളിയെ കാണാനില്ലെന്ന് നേരത്തെ വിവരമുണ്ടായിരുന്നു.ഇയാളുടെ മൃതദേഹമായിരിക്കാം കണ്ടെത്തിയത് എന്നും മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന്റേതാവാൻ സാധ്യതയില്ലെന്നും പ്രാദേശിക മുങ്ങൽവിദഗ്ധൻ ഈശ്വർ മാൽപെ പറഞ്ഞു