എന്മകജെയിലെ സന്ധ്യാ സരസ്വതിക്ക് സ്നേഹാശ്വാസമായി അദാലത്ത്; തലാസിമിയ തളർത്തിയ കുട്ടിക്ക് മന്ത്രിയുടെ സാന്ത്വനം
മകള്‍ക്ക് ഭിന്നശേഷി കാര്‍ഡ് കിട്ടും, വികലാംഗ പെന്‍ഷനും ചികിത്സാ ധനസഹായവും വൈദ്യുതി കണക്ഷനും ഉറപ്പ് നല്കി മന്ത്രി. നീറുന്ന ജീവിത പ്രശ്നങ്ങളുമായാണ് എന്മകജെ ഗ്രാമ പഞ്ചായത്തിലെ കൂരടുക്ക, ഖണ്ഡികെയിലെ സന്ധ്യാ സരസ്വതിയും കുടുംബവും മഞ്ചേശ്വരം താലൂക്ക് തല അദാലത്തില്‍ എത്തിയത്. പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ട സന്ധ്യയുടെ ഇളയ