റൂറൽ ഫുട്‌ബോൾ അസോസിയേഷൻ കേരള: എം എം ഗംഗാധരൻ ജനറൽ സെക്രട്ടറി

  റൂറൽ ഫുട്‌ബോൾ അസോസിയേഷൻ ഓഫ് കേരള ജനറൽ സെക്രട്ടറിയായി കാസർകോട് സ്വദേശി എം എം ഗംഗാധരനെ നിയോഗിച്ചു. കേരള അസോസിയേഷന് റൂറൽ ഫുട്‌ബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യയിൽ അഫിലിയേഷനും നൽകിക്കൊണ്ടാണ് നിയമനം. ഫെഡറേഷൻ ദേശീയ പ്രസിഡന്റ് ധർമേന്ദ്ര ബുനിയ, സെക്രട്ടറി ബ്രജേഷ് ഗുപ്ത എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.