റോഡ് വക്കത്തെ പൂമരങ്ങൾ മോഷണം പോയി
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മാവുങ്കാൽ റോഡ് അരികിൽ കുശവൻകുന്നിൽ പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗത്തിന്റെ അധിനതയിലുണ്ടായിരുന്ന രണ്ട് പൂമരങ്ങൾ മോഷണം പോയി. നാൽപ്പതിനായിരത്തോളം രൂപ വില വരുന്ന രണ്ട് പൂമരങ്ങളാണ് മോഷണം പോയതെന്ന് പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ ചെറുവത്തൂർ കണ്ണങ്കൈയിലെ സി ബിജു ഹൊസ്ദുർഗ് പോലീസിൽ