വായനയുടെ വിശാല ലോകത്തേക്ക് നയിക്കാൻ റീഡിംഗ് തിയറ്റർ
നീലേശ്വരം: ജനങ്ങളെ വായനയുടെ വിശാല ലോകത്തേക്ക് നയിക്കാൻ റീഡിംഗ് തിയറ്ററുമായി ലൈബ്രറി കൗൺസിൽ. നോവലുകളും ചെറുകഥകളും ലേഖനങ്ങളും അനുഭവ വിവരണങ്ങളുമൊക്കെ ശബ്ദനാടകരൂപത്തിലേക്ക് മാറ്റി വായനയ്ക്ക് പുതുമാനം നൽകാനുള്ള ഒരുക്കത്തിലാണ് ഗ്രന്ഥശാലകൾ.ഇതിൻ്റെ ഭാഗമായി നാടക പ്രവർത്തകർക്കുള്ള ജില്ലാതല ഏകദിന ശില്പശാല ജില്ലാ ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ പടിഞ്ഞാറ്റംകൊഴുവൽ പൊതുജന വായനശാലയിൽ