കാൽനൂറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമം: തൃക്കരിപ്പൂര്‍ രാമവില്ല്യം കഴകത്തില്‍ ഭഗവതിമാരുടെ തിരുമുടി ഉയര്‍ന്നു
തൃക്കരിപ്പൂർ രാമവില്യം കഴകത്തിൽ പടക്കത്തി ഭഗവതിയും ആര്യക്കര ഭഗവതിയും തിരുമുറ്റത്തെത്തി. കലശത്തോടെയും മംഗല കുഞ്ഞുങ്ങളുടെ അകമ്പടിയോടെയും സർവാഭരണ വിഭൂഷിതയായ വടക്കത്തി ഭഗവതി ക്ഷേത്രം വലംവച്ചപ്പോൾ തിരുമുറ്റം നിറഞ്ഞ പുരുഷാരം കൈകൂപ്പി നിന്നു.തുടർന്ന് ആര്യക്കര ഭഗവതി ഭക്തർക്ക് ദർശന സായൂജ്യമേകി. ക്ഷേത്രമുറ്റത്തെത്തിയ ഭഗവതിമാർ ഉറഞ്ഞാടി തിരുനടനം ചെയ്ത് ഭക്തരെ അഭയ