മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ
ശവ്വാൽ മാസപ്പിറ ദൃശ്യമായതോടെ സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കും. റംസാൻ 29 പൂർത്തിയാക്കിയാണ് വിശ്വാസികൾ നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. മാസപ്പിറവി ദൃശ്യമായതായി സംയുക്ത മഹല്ല് ഖാസി ഇബ്രാഹീമുൽ ഖലീൽ ബുഖാരി തങ്ങൾ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പാളയം ഇമാം ഡോ. വി.പി സുഹൈബ് മൗലവി