ബിജെപി സംസ്ഥാന പ്രസിഡൻറ് രാജീവ് ചന്ദ്രശേഖരന്റെ വികസിത് കേരള കൺവെൻഷൻ ചൊവ്വാഴ്ച കാസർകോട്ട്

രാജീവ് ചന്ദ്രശേഖര്‍ സംസ്ഥാന അദ്ധ്യക്ഷനായി ചുമതലയേറ്റെടുത്ത ശേഷം അദ്ദേഹം മുന്നോട്ട് വെച്ച ആശയം കേരളം വികസിത കേരളമായി മാറണം എന്നതാണ്. ഈ ലക്ഷ്യം മുന്‍നിര്‍ത്തി അദ്ദേഹം കേരളത്തിലെ 30 സംഘടനാ ജില്ലകളിലും പാര്‍ട്ടി ഭാരവാഹികളെ നേരില്‍ കണ്ട് അദ്ദേഹത്തിന്റെ ആശയവും സങ്കല്‍പ്പവും അവതരിപ്പിക്കുകയും അതു നടപ്പിലാക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കുകയുമാണ്.