“ഖുർആൻ്റെ സന്ദേശം എല്ലാവരിലുമെത്തിക്കണം” : റഷീദലി തങ്ങൾ
മാനവരാശിക്ക് മാർഗദർശനം നൽകിയ വിശുദ്ധ ഖുർആൻ്റെ സന്ദേശം എല്ലാ ജനവിഭാഗങ്ങളിലുമെത്തിക്കാൻ വിശ്വാസി സമൂഹം ബാധ്യസ്ഥരാണെന്ന് വഖഫ് ബോർഡ് മുൻ ചെയർമാൻ പാണക്കാട്ട് റഷീദലി ശിഹാബ് തങ്ങൾ. ഇക്കാര്യത്തിൽ ഖുർആൻ പഠിതാക്കൾക്കും സ്ഥാപനങ്ങൾക്കും ഉത്തരവാദിത്തമുണ്ടെന്ന് അതിഞ്ഞാൽ കോയാപ്പള്ളി തഹ്ഫീളുൽ ഖുർആൻ കോളേജിൽ ഖുർആൻ മന:പാഠമാക്കിയവർക്കുള്ള അനുമോദനവും ഹജ്ജാജിമാർക്കുള്ള യാത്രയയപ്പും ഉദ്ഘാടനം