എംടി – മലയാളത്തിൻ്റെ മന:സാക്ഷി: പ്രകാശൻ കരിവെള്ളൂർ
ചെറുവത്തൂർ - ഓരോ കാലഘട്ടത്തിൻ്റെയും സാമൂഹ്യപ്രശ്നങ്ങളോട് ഒറ്റയാൾ പ്രസ്ഥാനമായി പ്രതികരിച്ച, മലയാളത്തിൻ്റെ മന:സാക്ഷിയാണ് എംടി എന്ന് പ്രകാശൻ കരിവെള്ളൂർ അഭിപ്രായപ്പെട്ടു . വംശീയതയുടെയും അധികാരത്തിൻ്റെയും സ്വാതന്ത്ര്യനിഷേധത്തിൻ്റെയും ഹുങ്കുകളോട് ചങ്കുറപ്പോടെ പോരാടി എന്നതാണ് ആ അനശ്വര കഥാപാത്രങ്ങളുടെ കരുത്ത് . ജീർണ്ണ വ്യവസ്ഥിതിയെ ത്യാഗോജ്ജ്വലമായി ചെറുത്ത ആ അസുരവിത്തുക്കളെയാണ് ഇനി