എന്‍ഡോസള്‍ഫാന്‍ മെഡിക്കല്‍ ബോര്‍ഡ് ക്യാമ്പില്‍ 1,031 പേരെ കൂടി പങ്കെടുപ്പിക്കും; ദുരിതബാധിതര്‍ക്കുള്ള ചികിത്സാ തുക കാസര്‍കോട് വികസനപാക്കേജില്‍പ്പെടുത്തി നല്‍കും – മുഖ്യമന്ത്രി
കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത ലിസ്റ്റില്‍പ്പെടുത്താനുള്ള 1,031 അപേക്ഷകരില്‍ അര്‍ഹരായവരെ മെഡിക്കല്‍ ബോര്‍ഡ് പരിശോധനയ്ക്ക് വിധേയമായി ഉള്‍പ്പെടുത്തും. ദുരിതബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്ത യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം പറഞ്ഞത്. 2017 ലെ പ്രാഥമിക പട്ടികയില്‍പ്പെട്ടവരാണ് 1,031 പേര്‍. ഇവരെ ഒഴിവാക്കിയതിന്റെ കാരണങ്ങള്‍ പരിശോധിച്ച് അർഹരായവരെ ഉള്‍പ്പെടുത്തും.