തീർഥാടന അനുഭവം വർധിപ്പിക്കുന്നതിനായി “സ്വാമി AI ചാറ്റ്ബോട്ട്” ഡിജിറ്റൽ അസിസ്റ്റന്റ്.

ശബരിമല ക്ഷേത്രത്തിലേക്കുള്ള തീർഥാടന അനുഭവം വർധിപ്പിക്കുന്നതിനായി ജില്ലാ ഭരണകൂടം മുൻകൈയെടുത്ത് മുത്തൂറ്റ് ഗ്രൂപ്പിന്റെ സഹായത്തോടെ പുറത്തിറക്കുന്ന ഒരു നൂതന സംവിധാനം ആണ് *“സ്വാമി AI ചാറ്റ്ബോട്ട്”*എന്ന അത്യാധുനിക ഡിജിറ്റൽ അസിസ്റ്റന്റ്. ഈ സംവിധാനത്തിലൂടെ വർഷാ വർഷം ക്ഷേത്രത്തിലേക്കെത്തുന്ന ആയിരക്കണക്കിന് ഭക്തർക്ക് തത്സമയ വിവരണങ്ങളും സുരക്ഷ നടപടികളും നൽകുന്നതിന് ലക്ഷ്യമിടുന്നു.