പള്ളിക്കര കേണമംഗലം പെരുങ്കളിയാട്ടം: അന്നദാനം ഒരുക്കാൻ പഴയിടം എത്തും
നീലേശ്വരം: മാർച്ച് 4 മുതൽ 9 വരെ നടക്കുന്ന പള്ളിക്കര ശ്രീ കേണമംഗലം കഴകം ഭഗവതി ക്ഷേത്രത്തിലെ പെരും കളിയാട്ടത്തിൻ്റെ അന്നദാനത്തിന് സദ്യ ഒരുക്കുന്നത് പ്രശസ്ത പാചക വിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരി. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നീണ്ട 17 വർഷം തുടർച്ചയായി ഊട്ടുപുരകളിൽ രുചിക്കൂട്ടുകളുമായി എത്തിയിട്ടുള്ള പഴയിടം