പരപ്പ സ്കൂൾ പൂർവ വിദ്യാർത്ഥി സംഗമം നടത്തി

പരപ്പ: കാൽ നൂറ്റാണ്ട് മുമ്പ് പരപ്പ ഗവൺമെന്റ് സ്കൂളിൽ പഠിച്ച വിദ്യാർത്ഥികൾ കളിയും ചിരിയുമായി സഹപാഠിയുടെ വീട്ടിൽ ഒത്തുകൂടി സംഗമം സംഘടിപ്പിച്ചു. കടയംകയം തട്ടിൽ ക്ലായിക്കോട് സുരേഷിന്റെ വസതിയിലാണ് സംഗമം നടന്നത്. വിദേശ രാജ്യങ്ങളിലുളള സഹപാടികളുടെ സൗകര്യാർത്ഥം ജൂലൈ അവസാന വാരം വിപുലമായ സംഗമം നടത്താൻ യോഗം തീരുമാനിച്ചു.