നീലേശ്വരം താലൂക്ക് രൂപീകരണം രാഷ്ട്രീയപാർട്ടികളുടെ അഭിപ്രായം തേടാൻ സർക്കാർ നിർദേശം
നീലേശ്വരം: നീലേശ്വരം ആസ്ഥാനമായി താലൂക്ക് രൂപീകരിക്കണമെന്ന നീണ്ടകാലത്തെ ആവശ്യത്തിന് പ്രതീക്ഷ നൽകി സർക്കാർ ഉത്തരവ്. നീലേശ്വരം താലൂക്ക് രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികളുടെ അഭിപ്രായം തേടാൻ സർക്കാർ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു. ഇതിൻറെ അടിസ്ഥാനത്തിൽ ഇക്കാര്യത്തിൽ രാഷ്ട്രീയ പാർട്ടി നേതാക്കളുടെ അഭിപ്രായം സ്വരൂപിക്കാൻ കലക്ടർ ഹൊസ്ദുർഗ് തഹസിൽദാരോട് നിർദ്ദേശിച്ചിട്ടുണ്ട്.