പെരുംകളിയാട്ടത്തിന് പന്തലൊരുക്കാൻ ജനപ്രതിനിധികൾ ഓലമെടയും
നീലേശ്വരം: പള്ളിക്കര കേണമംഗലം കഴകം പെരുങ്കളിയാട്ട മഹോത്സവത്തിന് പന്തലൊരുക്കാൻ ജനപ്രതിനിധികൾ ഓലമെടയും. കന്നിക്കലവറ,ആചാര പന്തൽ,ഭക്ഷണ ശാല എന്നിവയിലേക്കാവശ്യമായ 15000 ൽപരം ഓലകളാണ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ മെടയുക. പതിവ് പെരുങ്കളിയാട്ടക്കാഴ്ചകളിൽ നിന്ന് വ്യത്യസ്തമായി ജനപ്രതിനിധികൾ നയിക്കുന്ന ഓല മെടയൽ ക്യാമ്പ് നാളെ (ശനി)രാവിലെ 10 മുതൽ ക്ഷേത്ര പരിസരത്ത് നടക്കും.