കുർബാനയ്ക്ക് പോകുന്നതിന് ചൊല്ലി തർക്കം ഭാര്യയെ അടിച്ചും മകനെ കടിച്ചും പരിക്കേൽപ്പിച്ചു
ചിറ്റാരിക്കാൽ:കുർബാനയ്ക്ക് പോകുന്നതിന് ചൊല്ലിയുണ്ടായ തർക്കത്തിൽ ഭാര്യയെ അടിച്ചും മകനെ കടിച്ചും പരിക്കേൽപ്പിച്ച യുവാവിനെതിരെ ചിറ്റാരിക്കാൽ പോലീസ് കേസെടുത്തു. പാലാവയൽ ചവറഗിരി വട്ടോളി ഹൗസിൽ ഷിനോജിനെതിരെയാണ് ചിറ്റാരിക്കൽ പോലീസ് കേസെടുത്തത്. ഭാര്യ ഷൈന( 40) മകൻ ആൽബിൻ( 18) എന്നിവരെയാണ് ഇയാൾ അടിച്ചും കടിച്ചും പരിക്കേൽപ്പിച്ചത്.