നീലേശ്വരം ബസ്റ്റാൻഡ് അടച്ചിട്ടു, ഇന്നുമുതൽ ഗതാഗത നിയന്ത്രണം
പുതിയ ബസ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണത്തിന്റെ ഭാഗമായി നീലേശ്വരം ബസ്റ്റാൻഡ് അടച്ചിട്ടു. ഇതോടെ ഇന്നുമുതൽ നീലേശ്വരത്ത് ഗതാഗത നിയന്ത്രണവും നിലവിൽ വന്നു. തളിയിൽ ശിവക്ഷേത്രത്തിൽ ഉത്സവം നടക്കുന്നതിനാൽ ഗതാഗത നിയന്ത്രണം ഒരാഴ്ചത്തേക്ക് നീട്ടി വെക്കണം എന്ന് നിർദ്ദേശം ഉയർന്നിരുന്നുവെങ്കിലും ഉത്സവ ചടങ്ങുകൾ വൈകിട്ട് ആയതിനാൽ ഗതാഗതം നിയന്ത്രണത്തെ ബാധിക്കില്ലെന്നതിനാലാണ്