നീലേശ്വരം പൊതുജന വായനശാല ഗ്രന്ഥാലയം പ്ലാറ്റിനം ജൂബിലി, വിദ്വാൻ കെ.കെ.നായർ ജന്മശതാബ്ദി: സാമ്പത്തിക സമാഹരണം ഉദ്ഘാടനം ചെയ്തു
നീലേശ്വരം : പടിഞ്ഞാറ്റംകൊഴുവൽ പൊതുജന വായനശാല ഗ്രന്ഥാലയം പ്ലാറ്റിനം ജൂബിലി, വിദ്വാൻ കെ.കെ.നായർ ജന്മശതാബ്ദി ആഘോഷങ്ങളുടെ സാമ്പത്തിക സമാഹരണം തുടങ്ങി. പോത്താങ്കണ്ടം ആനന്ദഭവനത്തിലെ സ്വാമി കൃഷ്ണാനന്ദ ഭാരതി ഉദ്ഘാടനം ചെയ്തു. ഫിനാൻസ് കമ്മിറ്റി ചെയർമാൻ പി.രമേശൻ നായർ അധ്യക്ഷത വഹിച്ചു. മുൻ കോട്ടയം ജില്ലാ കലക്ടർ ഡോ.പി.കെ.ജയശ്രീ മുഖ്യാതിഥിയായി.