നീലേശ്വരത്ത് വീണ്ടും ഫുട്ബോൾ മാമാങ്കം, കോസ്മോസ് സെവൻസ് ഡിസംബറിൽ
കാൽപന്തുകളിയുടെ ഈറ്റില്ലമായ നീലേശ്വരത്ത് വീണ്ടും ഫുട്ബോൾ മാമാങ്കത്തിന് അരങ്ങൊരുങ്ങുന്നു. പള്ളിക്കര കോസ്മോസ് സംഘടിപ്പിക്കുന്ന കോസ്മോസ് സെവൻസ് ഡിസംബർ അവസാനവാരത്തിൽ നടക്കും. കോസ്മോസ് സെവൻസിന്റെ വിജയകരമായ നടത്തിപ്പിനുള്ള സംഘാടകസമിതി രൂപീകരണ യോഗം ജൂലൈ 21ന് ഞായറാഴ്ച 3 30ന് നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.