സമ്മാന വിതരണം
തൈക്കടപ്പുറം വലിയ വീട് തറവാട് ശ്രീ മുത്തപ്പൻ ദേവസ്ഥാനം പുനഃപ്രതിഷ്ഠ തിരുവപ്പന മഹോത്സവവുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ സമ്മാന കൂപ്പൺ വിജയികൾക്കുള്ള സമ്മാനവിതരണം നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടിവി ശാന്ത നിർവഹിക്കുന്നു
തൈക്കടപ്പുറം വലിയ വീട് തറവാട് ശ്രീ മുത്തപ്പൻ ദേവസ്ഥാനം പുനഃപ്രതിഷ്ഠ തിരുവപ്പന മഹോത്സവവുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ സമ്മാന കൂപ്പൺ വിജയികൾക്കുള്ള സമ്മാനവിതരണം നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടിവി ശാന്ത നിർവഹിക്കുന്നു
നീലേശ്വരം: അധ്യാപക സംഘടനയായ കെ ജി ടി എയുടെ ആദ്യകാല നേതാവായ മടിക്കൈ ബങ്കളത്തെ എംഅമ്പാടി മാസ്റ്റർ (82) അന്തരിച്ചു. കെ ജിടിഎയുടെ താലൂക്ക് , ജില്ലാതല ഭാരവാഹിയായി. ഏറെക്കാലം പ്രവർത്തിച്ചിട്ടുണ്ട് . ദീർഘകാലം ബങ്കളം സഹൃദയ വായനശാല പ്രസിഡന്റ്, കെ എസ് കെ ടി യു മടിക്കൈ
കാസര്‍ഗോഡ് നാലാം മൈലില്‍ പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തതിലെ തര്‍ക്കത്തെ തുടര്‍ന്ന് നാല് പേര്‍ക്ക് വെട്ടേറ്റു. നാലാം മൈല്‍ സ്വദേശി ഇബ്രാഹിം സൈനുദ്ദീന്‍, മകന്‍ ഫവാസ് ബന്ധുക്കളായ റസാഖ്, മുന്‍ഷീദ് എന്നിവര്‍ക്ക് വെട്ടേറ്റത്. സംഭവത്തില്‍ മൂന്ന് പ്രതികള്‍ കസ്റ്റഡിയിലായി.പത്ത് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇന്നലെ രാത്രി 11 മണിയോടുകൂടിയായിരുന്നു
ആന്ധ്രയിൽ മൂന്നു വയസുകാരിക്ക് ക്രൂരപീഡനം. സംഭവത്തിൽ അമ്മയെയും ആൺ സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. വിജയവാഡയിലെ വൈഎസ്ആർ കോളനിയിലാണ് സംഭവം. കുഞ്ഞിനെ ഇവർ മർദ്ദിക്കുകയും തീ വെച്ച് പൊള്ളിക്കുകയും ചെയ്തതായി പൊലീസ് കണ്ടെത്തി. കുട്ടിയുടെ അമ്മ വന്ദനയും ഇവരുടെ ആൺ സുഹൃത്ത് ശ്രീറാമുമാണ് അറസ്റ്റിലായത്. അയൽവാസികളാണ് പീഡനത്തെ കുറിച്ച്
കണ്ണൂരിൽ പൊട്ടിയൊലിക്കുന്ന മുറിവുകളുമായി ആനയുടെ എഴുന്നള്ളിപ്പ്. കണ്ണൂർ തളാപ്പ് സുന്ദരേശ്വര ക്ഷേത്രോത്സവത്തിന്റെ ഭാഗമായാണ് എഴുന്നള്ളിപ്പ് നടന്നത്. മംഗലംകുന്ന് ഗണേശൻ എന്ന അവശനായ ആനയെ ആണ് ഉത്സവത്തിന് എത്തിച്ചത്. ആരോഗ്യ പ്രശ്നങ്ങളുള്ള ആനയെ എഴുന്നള്ളിപ്പിന് ഉപയോഗിക്കരുതെന്ന നിയമം ലംഘിച്ചായിരുന്നു ക്രൂരത.ആനയുടെ കാലുകളിലെ മുറിവുകൾ പഴുത്ത നിലയിലാണ്. എന്നിട്ടും മണിക്കൂറുകളോളം ആനയെ
പയ്യന്നൂർ: മാതൃഭൂമി സർക്കുലേഷൻ ഓഫീസർ കോഴിക്കോട് പൂക്കാട് നീലാംബരിയിൽ ശിവൻ തെറ്റത്ത് (ശിവദാസൻ - 53 ) അന്തരിച്ചു.വെള്ളൂരിലെ കുടുംബ സുഹൃത്തിന്റെ വീട്ടിൽ ഞായറാഴ്ച വൈകീട്ട് നാലു മണിയോടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മാതൃഭൂമി തളിപ്പറമ്പ് മേഖലയുമായി പ്രവർത്തിച്ചു വരികയായിരുന്നു.
ഏപ്രിൽ 19, 20 തീയ്യതികളിൽ ചെറുവത്തൂര് വെച്ച് നടക്കുന്ന കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ( കെ ജി ഒ എ ) കാസറഗോഡ് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് മുൻകാല പ്രവർത്തക സംഗമം സംഘടിപ്പിച്ചു. ഹൊസ്ദുർഗ് ബേങ്ക് ഹാളിൽ വെച്ച് നടന്ന സംഗമം സി ഐ ടി യു ജില്ലാ
നാരായണൻ അങ്കക്കളരി അത്യുത്തര കേരളത്തിലെ പൂരോത്സവത്തിൽ മിക്ക ക്ഷേത്രങ്ങളിലും നടക്കുന്ന പ്രധാന ചടങ്ങാണ് നേർച്ചക്കഞ്ഞി വിതരണം. സന്താനലബ്ധിക്കും, ആരോഗ്യ സൗകൃത്തിനും ഭക്തർ ക്ഷേത്രത്തിൽ നേർച്ചയായി കഴിപ്പിക്കുന്നതാണ് നേർച്ച കഞ്ഞി. പുരോത്സവത്തിൽ ക്ഷേത്രത്തിൽ നോറ്റിരിക്കുന്നവർക്കും ആചാരസ്ഥാനികന്മാർക്കും മാത്രമായി നൽകുന്ന കഞ്ഞിയായിരുന്നു മുന്പ് കാലത്ത് നേർച്ച കഞ്ഞി. ഇന്ന് അവിടെ വരുന്ന
കൊയാമ്പുറത്തെ എം ബാലകൃഷ്ണൻ (60) അന്തരിച്ചു. ഭാര്യ: ബേബി. മക്കൾ: വിനീഷ് (പെയിൻറർ), വീനീത, വിപിൻ. മരുമക്കൾ: സിന്ധു (കാസർക്കോട്), രമേശൻ (കൂക്കാനം). സഹോദരങ്ങൾ: എം മാധവി, എം രാജു (സിപിഐ എം കൊയാമ്പുറം രണ്ടാം ബ്രാഞ്ച് അംഗം), ശശി (വ്യാപാരി, നീലേശ്വരം), സത്യൻ (ഓവർസീയർ, മംഗൽപാടി പഞ്ചായത്ത്).
നീലേശ്വരം : പടിഞ്ഞാറ്റംകൊഴുവൽ പൈനി തറവാട് പ്രതിഷ്ഠാദിനം ഏപ്രിൽ എട്ട്, ഒൻപത് തീയതികളിൽ ആഘോഷിക്കും. എട്ടിന് വൈകുന്നേരം 5 മണി മുതൽ പ്രാസാദശുദ്ധി ക്രിയകൾ, രക്ഷോഘ്ന ഹോമം, വാസ്തു ഹോമം, വാസ്തുബലി, വാസ്തു കലശപൂജ, അസ്ത്ര കലശ പൂജ, വാസ്തു കലശാഭിഷേകം, വാസ്തു പുണ്യാഹം, ഭഗവതി സേവ, സർപ്പബലി,