പതിനേഴുകാരനെ കാണാതായി
കാഞ്ഞങ്ങാട് : വീട്ടിൽ നിന്നും കടയിലേക്ക് പോയ പതിനേഴുകാരനെ കാണാതായതായി. രാവണീശ്വരം തെക്കേപ്പള്ളത്തെ അതുൽ യാദവിനെയാണ് കാണാതായത്. ഇന്നലെ വൈകീട്ട് 5 മണിയോടെ വീട്ടിൽ നിന്നും കടയിലേക്ക് പോയ അതുൽ തിരിച്ചെത്തിയില്ല. തുടർന്ന് പിതാവ് നൽകിയ പരാതിയിൽ ഹോസ്ദുർഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.