പഠനോത്സവം നവ്യാനുഭവമായി
ചിറ്റാരിക്കാൽ ഉപജില്ലയിലെ ആദ്യ സാമൂഹ്യ പഠനോത്സവത്തിന് കാട്ടിപ്പൊയിലിൽ തുടക്കമായി. നെല്ലിയടുക്കം എ യു പി സ്ക്കൂളിൻ്റെ ആദ്യ പൊതുയിട സാമൂഹ്യ പഠനോത്സവമാണ് കാട്ടിപ്പൊയിൽ മനോഹരൻ വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൽ നടന്നത്.കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി കെ രവി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ വിദ്യാധരൻ അദ്ധ്യക്ഷനായി.