നീലേശ്വരം തട്ടാച്ചേരി ശ്രീ വടയന്തൂർ കഴകത്തിൽ വിഷുവിളക്ക് മഹോത്സവം തുടങ്ങി
നീലേശ്വരം തട്ടാച്ചേരി ശ്രീ വടയന്തൂർ കഴകം പാലോട്ടുകാവിലെ വിഷുവിളക്ക് മഹോത്സവത്തിന് ഭക്തിനിർഭരമായ തുടക്കം വിഷുത്തലേന്ന് നീലേശ്വരം തളിയിൽ ശ്രീ നീലകണ്ഠേശ്വര ക്ഷേത്രത്തിൽ നിന്ന് ദീപവും തിരിയും കൊണ്ടുവന്നതോടെയാണ് അഞ്ചുനാൾ നീളുന്ന വിഷുവിളക്ക് ഉത്സവത്തിന് തുടക്കമായത്. വിഷു ദിനത്തിൽ രാവിലെ വിഷുക്കണി കാണാനും മത്സ്യാവതാര സങ്കൽപത്തിലുള്ള പാലോട്ടുദൈവത്തെ കണ്ട് അനുഗ്രഹം