വീട്ടിൽ നിന്നും യുവതിയെ കാണാതായി
വീട്ടിൽ നിന്നും രാത്രി യുവതിയെ കാണാതായി. ചിറ്റാരിക്കാൽ പാലാവയൽ കുളിനീരിലെ കടുവാ കുഴിയിൽ ഹൗസിൽ മനോജിന്റെ ഭാര്യ മിനി മനോജ് (36)നെയാണ് കാണാതായത്. ഇന്നലെ രാത്രി പത്തരയോടെയാണ് മിനിയെ വീട്ടിൽ നിന്നും കാണാതായത്. മനോജിന്റെ പരാതിയിൽ ചിറ്റാരിക്കൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു