ബസിടിച്ച് പരിക്കേറ്റ യുവാവ് മരണമരണപെട്ടു
ചെറുവത്തൂർ :ബസ് ഇടിച്ചു പരിക്കേറ്റ് ചികിത്സയിലായിരുന്നയുവാവ് മരണപെട്ടു. ചെറുവത്തൂർ കൈതക്കാട് മൂലയിലെ പരേതനായ പി. കുഞ്ഞമ്പുവിന്റെയും ജാനകിയുടെയും മകൻ കെ. രമേശനാ (48 )ണ് മരണപെട്ടത്. പ്രഭാത സവാരിക്കിടയിൽ കഴിഞ്ഞ തിങ്കളാഴ്ച ചെറുവത്തൂർ മേൽപാലത്തിന് മുകളിൽ വെച്ചാണ് അപകടം. പടന്നയിൽ നിന്ന് ചെറുവത്തൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.