The Times of North

Tag: news

Obituary
ആലന്തട്ടയിലെ എടാടൻ കുഞ്ഞികണ്ണൻ (97) അന്തരിച്ചു.

ആലന്തട്ടയിലെ എടാടൻ കുഞ്ഞികണ്ണൻ (97) അന്തരിച്ചു.

കയ്യൂർ ആലന്തട്ടയിലെ എടാടൻ കുഞ്ഞികണ്ണൻ (97) അന്തരിച്ചു.ഭാര്യ: കാർത്യായണി (കൂത്തൂർ). മക്കൾ:കമലാക്ഷൻ, കരുണാകരൻ, ചന്ദ്രൻ, ബിന്ദു. മരുമക്കൾ:ആശ (കൂത്തൂർ),പത്മിനി (കരിന്തളം),മഞ്ചുഷ (മാത്തിൽ), പരേതനായ പത്മനാഭൻ ( കനിയന്തോൽ).

Obituary
തീർത്ഥങ്കരയിലെ മുൻ പ്രവാസി കുഞ്ഞികൃഷ്ണൻ ( 69) അന്തരിച്ചു.

തീർത്ഥങ്കരയിലെ മുൻ പ്രവാസി കുഞ്ഞികൃഷ്ണൻ ( 69) അന്തരിച്ചു.

പടന്നക്കാട്: തീർത്ഥങ്കരയിലെ പരേതരായ കോരൻ ചിരിതകുഞ്ഞി ദമ്പതികളുടെ മകൻ കുഞ്ഞികൃഷ്ണൻ ( 69) അന്തരിച്ചു. ദീർഘകാലം പ്രവാസിയായിരുന്നു. ഭാര്യ ശാന്ത തട്ടാത്ത് ( എഐടിയുസി ജില്ലാ കമ്മിറ്റി അംഗം കാരിയിൽ).മക്കൾ: ശാന്തി കൃഷ്ണ, ശ്യാം കൃഷ്ണ.

Local
മാരാര്‍ സമാജം വാര്‍ഷിക പൊതുയോഗത്തില്‍ വിമുക്തഭടന്മാരെ ആദരിച്ചു

മാരാര്‍ സമാജം വാര്‍ഷിക പൊതുയോഗത്തില്‍ വിമുക്തഭടന്മാരെ ആദരിച്ചു

നീലേശ്വരം മാരാര്‍ സമാജം വാര്‍ഷിക പൊതുയോഗം റിട്ട. ക്യാപ്റ്റന്‍ ഡോ.ദാമോദരന്‍ (എ.എം.സി) ഉദ്ഘാടനം ചെയ്തു. സമാജത്തിലെ വിമുക്തഭടന്മാരെയും കേരള വാദ്യകലാ അക്കാദമിയില്‍ നിന്നും വാദ്യശ്രീ പുരസ്‌കാരം നേടിയ പുളീരവീട്ടില്‍ ദാമോദരമാരാരെയും വിവിധ പരീക്ഷകളില്‍ ഉന്നതവിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെയും ചടങ്ങില്‍ അനുമോദിച്ചു. അകാലത്തില്‍ നമ്മെ വിട്ട് പിരിഞ്ഞ കൃഷ്ണകുമാര്‍ -

Local
ഐവിദാസ് ലാളിത്യത്തിൻ്റെ ആൾ രൂപം : കൊടക്കാട് നാരായണൻ

ഐവിദാസ് ലാളിത്യത്തിൻ്റെ ആൾ രൂപം : കൊടക്കാട് നാരായണൻ

പടന്നക്കടപ്പുറം : ലാളിത്യത്തിൻ്റെ ആൾ രൂപമാണ് ഐ വി ദാസെന്ന് ദേശീയ അധ്യാപക അവാർഡ് ജേതാവും പരിസ്ഥിതി പ്രവർത്തകനുമായ കൊടക്കാട് നാരായണൻ പറഞ്ഞു. പടന്നക്കടപ്പുറം ഇ.കെ. നായനാർ സ്മാരക വായന ശാല ആൻ്റ് ഗ്രന്ഥാലയത്തിൽ ഐ.വി. ദാസ് അനുസ്മരണം നടത്തുകയായിരുന്നു അദ്ദേഹം. വ്യക്തി ജീവിതത്തിലെ സൗമ്യ ഭാവവും തുറന്ന

Local
എം ടി.പി ഫാമിലി ടാലൻ്റ് മീറ്റ് സംഘടിപ്പിച്ചു

എം ടി.പി ഫാമിലി ടാലൻ്റ് മീറ്റ് സംഘടിപ്പിച്ചു

ചന്തേര:എം ടി.പി ഫാമിലി ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ ചന്തേരയിൽ ടാലൻ്റ് മീറ്റും അനുമോദന ചടങ്ങും സംഘടിപ്പിച്ചു. ഫൗണ്ടേഷൻ ചെയർമാൻ എം.ടി.പി ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സൈനുദ്ദീൻ കരിവെളളൂർ അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ അഡ്വ എം ടി പി അബ്ദുൽ കരീം സ്വാഗതം പറഞ്ഞു.

Local
വോയ്‌സ് ഓഫ് പെരിയ പ്രതിഭാ പുരസ്ക്കാർ വിതരണം നടത്തി

വോയ്‌സ് ഓഫ് പെരിയ പ്രതിഭാ പുരസ്ക്കാർ വിതരണം നടത്തി

പെരിയ :വോയ്‌സ് ഓഫ് പെരിയയുടെ ആഭിമുഖ്യത്തിൽ എസ്‌ എസ്‌ എൽ സി -പ്ലസ്ടു പരീക്ഷകളിലെ ഉന്നത വിജയികൾക്കുള്ള പുരസ്കാർ വിതരണം സംഘടിപ്പിച്ചു. പെരിയ കേന്ദ്ര സർവകലാ ശാലയിലെ പ്രൊഫ്സർ ഡോ. രാജേന്ദ്ര പിലാങ്കട്ട ഉദ്ഘാടനം ചെയ്തു. ഉന്നത വിജയികൾക്കുള്ള പുരസ്‌കാര വിതരണവും അദ്ദേഹം നിർവഹിച്ചു. വി കെ അരവിന്ദൻ

Obituary
ഗൃഹനാഥൻ തൂങ്ങിമരിച്ച നിലയിൽ

ഗൃഹനാഥൻ തൂങ്ങിമരിച്ച നിലയിൽ

നീലേശ്വരം:ഗൃഹനാഥനെ വീടിന്റെ ചായ്പ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുതുക്കൈ ചൂട്ടുവത്തെ സി ഗോവിന്ദന്റെ മകൻ പത്മനാഭനെ (58) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ: ശ്യാമള.മക്കൾ: ശബരീശൻ, ചാന്ദിനി. മരുമക്കൾ: രമിത, പ്രജുഷ്.

Local
കാറിൽ കഞ്ചാവ് കടത്തുകയായിരുന്ന മടിക്കൈ സ്വദേശി അറസ്റ്റിൽ

കാറിൽ കഞ്ചാവ് കടത്തുകയായിരുന്ന മടിക്കൈ സ്വദേശി അറസ്റ്റിൽ

നീലേശ്വരം : കാറിൽ കടത്തികൊണ്ട് പോകുകയായിരുന്ന കഞ്ചാവുമായി മടിക്കൈ സ്വദേശിയെ ഹോസ്‌ദുർഗ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം ദിലീപിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. മടിക്കൈ എരിക്കുളം നാന്തം കുഴി നല്ലംകുഴി വീട്ടിൽ മനോജ് തോമസ്(45) ആണ് പിടിയിലായത്. ശനിയാഴ്‌ച വൈകീട്ട് ചായ്യോത്ത് വാഹന പരിശോധനയിലാണ് ഇയാൾകുടുങ്ങിയത്. കൊറിയർഅയക്കാനുള്ള വ്യാജേന

Local
ഉദുമ ഹയർസെക്കൻഡറി സ്കൂളിൽ റാഗിംഗ്: ആറ് വിദ്യാർഥികൾക്കെതിരെ കേസ്

ഉദുമ ഹയർസെക്കൻഡറി സ്കൂളിൽ റാഗിംഗ്: ആറ് വിദ്യാർഥികൾക്കെതിരെ കേസ്

ഉദുമ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിയെ റാഗ് ചെയ്ത ആറ് വിദ്യാർഥികൾക്കെതിരെ ബേക്കൽ പോലീസ് കേസെടുത്തു. കളനാട് തൊട്ടിയിലെ 16 കാരനായ പ്ലസ് വൺ വിദ്യാർത്ഥിയെ റാഗ് ചെയ്തതിനാണ് ഇതേ സ്കൂളിലെ മുതിർന്ന വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തത്. ഷർട്ടിന്റെ കുടുക്ക് മുഴുവൻ ഇടാത്തതിന് ചോദ്യംചെയ്താണത്രെ മുഖത്തടിച്ചും ചവിട്ടി

Kerala
മൂകാംബിക ക്ഷേത്രദർശനത്തിന് പോവുകയായിരുന്നു പ്രതിപക്ഷ നേതാവ് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു

മൂകാംബിക ക്ഷേത്രദർശനത്തിന് പോവുകയായിരുന്നു പ്രതിപക്ഷ നേതാവ് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു

കൊല്ലൂർ മൂകാംബിക ക്ഷേത്രദർശനത്തിന് പോവുകയായിരുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സഞ്ചരിച്ച ഔദ്യോഗിക കാർ അപകടത്തിൽപെട്ടു.ആർക്കും പരിക്കില്ല ബേക്കൽ പള്ളിക്കരയിൽവെച്ച് അദ്ദേഹം സഞ്ചരിച്ച കാർ മുന്നിലുണ്ടായിരുന്ന പോലീസ് എസ്കോർട്ട് ജീപ്പിന്റെ പിറകിൽ ഇടിക്കുകയായിരുന്നു. കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു പിന്നീട് അദ്ദേഹം മറ്റൊരു കാറിൽ യാത്ര തുടർന്നു.

error: Content is protected !!
n73