The Times of North

Breaking News!

Tag: news

Local
ജീപ്പ് പിടിച്ച് വീഴ്ത്തിയ ശേഷം കെ എസ് ഇ ബി വർക്കറെ ജാക്കി ലിവർകൊണ്ട് അടിച്ചു കൊല്ലാൻ ശ്രമം

ജീപ്പ് പിടിച്ച് വീഴ്ത്തിയ ശേഷം കെ എസ് ഇ ബി വർക്കറെ ജാക്കി ലിവർകൊണ്ട് അടിച്ചു കൊല്ലാൻ ശ്രമം

ചിറ്റാരിക്കാൽ നല്ലോംമ്പുഴയിൽ തകരാറിലായ വൈദ്യുതി മീറ്റർ മാറ്റി വരിക യായിരുന്നവൈദ്യുതി വകുപ്പ് വർക്കറെ ജീപ്പിടിച്ച് വീഴ്ത്തിയ ശേഷം ജാക്കി ലിവർ കൊണ്ട് ചെവിക്കടിച്ച് കൊല്ലാൻ ശ്രമം. നല്ലോം പുഴ കെഎസ്ഇബി ഓഫീസിലെ വർക്കർ അരുൺകുമാറിനെയാണ് വീട്ടുടമ ബൈക്ക് ഇടിച്ചു വീഴ്ത്തിയ ശേഷം ജാക്കി ലിവർ കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ

Obituary
ആരാധന ഓഡിറ്റോറിയത്തിന് സമീപത്തെ  ഇടയിൽ വീട്ടിൽ കല്യാണി  അന്തരിച്ചു

ആരാധന ഓഡിറ്റോറിയത്തിന് സമീപത്തെ ഇടയിൽ വീട്ടിൽ കല്യാണി അന്തരിച്ചു

നീലേശ്വരം: പേരോൽ ആരാധന ഓഡിറ്റോറിയത്തിന് സമീപത്തെ ഇടയിൽ വീട്ടിൽ കല്യാണി (80) അന്തരിച്ചു. ഭർത്താവ്: പരേതനായ പി വി അമ്പു അന്തിത്തിരിയൻ. മക്കൾ: ചന്ദ്രമതി, ഗോപാലകൃഷ്ണൻ (വിമുക്തഭടൻ ) , രമേശൻ ,സതീശൻ ദിനേശൻ അധ്യാപകൻ, ചായ്യോത്ത് ജി, എച്ച് എസ്സ് എസ്സ്, പരേതനായ വിനോദ്. മരുമക്കൾ: ബാലകൃഷ്ണൻ,

Obituary
തൈക്കടപ്പുറം നടുവിൽ പള്ളിക്ക് സമീപത്തെ ഉദിനൂർ കണ്ണൻ(പാലായി85 ) അന്തരിച്ചു.

തൈക്കടപ്പുറം നടുവിൽ പള്ളിക്ക് സമീപത്തെ ഉദിനൂർ കണ്ണൻ(പാലായി85 ) അന്തരിച്ചു.

നീലേശ്വരം :തൈക്കടപ്പുറം നടുവിൽ പള്ളിക്ക് സമീപത്തെ ഉദിനൂർ കണ്ണൻ(പാലായി85 ) അന്തരിച്ചു. ഭാര്യ തലക്കാട്ട് പാറു. മക്കൾ:അശോകൻ, ബാബു,മണികണ്ഠൻ, ബിജു രാജ്,പുഷ്പരാജ്. മരുമക്കൾ: ചിത്ര, ബീന, രജിത.

Local
1000 പേർക്ക് തൊഴിൽ സാധ്യതയുമായി തുന്നൽ പരിശീലനം തുടങ്ങി

1000 പേർക്ക് തൊഴിൽ സാധ്യതയുമായി തുന്നൽ പരിശീലനം തുടങ്ങി

തൃക്കരിപ്പൂർ: ഗാർമെൻ്റ്സ് മേഖലയിൽ 1000 പേർക്ക് തൊഴിൽ സാധ്യത ഉറപ്പുവരുത്തിക്കൊണ്ട് തുന്നൽ പരിശീലനത്തിന് പടന്ന ഗ്രാമ പഞ്ചായത്തിലെ ഒമ്പതാം വാർഡിലെ നടക്കാവിൽ തുടക്കം കുറിച്ചു. പയ്യന്നൂർ ആസ്ഥാനമായ എ കെ സി ഇൻ്റർ നാഷണൽ ട്രേഡിംഗ് കമ്പനിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രമുഖ ബ്രാൻ്റിങ്ങ് കമ്പനികൾക്ക് വേണ്ടിയുള്ള മാക്സിയാണ്

National
ഗോവയിലേക്ക് പോയ യുവാവിനെ കാണാതായി

ഗോവയിലേക്ക് പോയ യുവാവിനെ കാണാതായി

ഗോവയിലേക്ക് പോകുന്നു എന്നും പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയ യുവാവിനെ കാണാതായതായി പരാതി. പടന്നക്കാട്ടെ ബാലൻ ജോസഫിന്റെ മകൻ റിക്സ് ബാലൻ (42 )നെയാണ് കാണാതായത്. വ്യാഴാഴ്ച പുലർച്ചെ 12 മണിയോടെയാണ് റിക്സ് ബാലൻ വീട്ടിൽ നിന്നും ഇറങ്ങിയത്. പിന്നീട് ഇയാളെക്കുറിച്ച് യാതൊരു വിവരവും ഇല്ലെന്ന് അമ്മാവൻ ഹോസ്ദുർഗ്ഗ്

Local
ഭർതൃമതിയെ കാണാതായി.

ഭർതൃമതിയെ കാണാതായി.

32 കാരിയായ ഭർതൃമതിയെ കാണാതായതായി പരാതി. ചിത്താരി കടപ്പുറത്തെ സുധീഷിന്റെ ഭാര്യ സിന്ധു (37 )വിനെയാണ് ഇന്നലെ രാവിലെ മുതൽ കാണാതായത് രാവിലെ 11 മണിയോടെ വീട്ടിൽനിന്ന് ഇറങ്ങിയ സിന്ധു പിന്നീട് തിരിച്ചെത്തില്ലെന്നും മടിക്കൈ സ്വദേശിയായ ഒരാളോടൊപ്പം പോയതായി സംശയിക്കുന്നുവെന്നും സുധീഷ് ഹോസ്ദുർഗ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

Local
രണ്ട് കുട്ടികളുമായി യുവതിയെ കാണാതായി

രണ്ട് കുട്ടികളുമായി യുവതിയെ കാണാതായി

രണ്ടു പെൺകുട്ടികളുമായി യുവതിയെ കാണാതായതായി പരാതി ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ കോട്ടിക്കുളം സൈറ ക്വാട്ടേഴ്സിൽ മുഹമ്മദ് ലത്തീഫിന്റെ ഭാര്യ തസ്‌മീന (32)യേയും 11, രണ്ടു വയസ്സുള്ള പെൺ കുട്ടികളേയുമായാണ് കാണാതായത്. ഇന്നലെ രാവിലെ 10 30 ന് ബേക്കലിലേക്കാണെന്ന് പറഞ്ഞ് വിട്ടുനിന്നും പോയ ഭാര്യയും മക്കളും തിരിച്ചെത്തിയില്ലെന്ന

Local
അളവിൽ കൂടുതൽ മദ്യവുമായി യുവാവ് പിടിയിൽ

അളവിൽ കൂടുതൽ മദ്യവുമായി യുവാവ് പിടിയിൽ

അനധികൃത വിൽപ്പനക്കായി കൊണ്ടുപോകുകയായിരുന്ന അളവിൽ കൂടുതൽ മദ്യവുമായി യുവാവിനെ നീലേശ്വരം എസ് ഐ എം വി വിഷ്ണുപ്രസാദും സംഘവും പിടികൂടി കേസെടുത്തു തൈക്കടപ്പുറം റോഡിലെ ആയില്യം ഹൗസിൽ ശിവകുമാർ (43)നെയാണ് പേരോൽ മൂന്നാംകുറ്റി ബസ് സ്റ്റോപ്പിന് സമീപിച്ച് പിടികൂടിയത്.

Local
ഭർതൃമാതാവിനെ കഴുത്തു ഞെരിച്ച് കൊന്ന കേസിൽ യുവതി കുറ്റക്കാരി

ഭർതൃമാതാവിനെ കഴുത്തു ഞെരിച്ച് കൊന്ന കേസിൽ യുവതി കുറ്റക്കാരി

കാസർകോട് :ഭർത്താവിൻ്റെ അമ്മയെ കഴുത്തിൽ കൈകൊണ്ടു ഞെരിച്ചും, തലയിണ കൊണ്ട് മുഖം അമർത്തിയും ,നൈലോൺ കയർ കഴുത്തിന് ചുറ്റിയും കൊലപ്പെടുത്തിയ കേസിൽ മകൻ്റെ ഭാര്യ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി കൊളത്തൂർ ചേപ്പനടുക്കത്തെ കമലാക്ഷന്റെ ഭാര്യ അംബികയെയാണ്(49 ) കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് & സെഷൻസ് കോടതി (ഒന്ന്) ജഡ്ജ്

Local
ഡോ. വത്സൻ പിലിക്കോടിന് രാഷ്ട്രീയ പ്രതിഭാ പുരസ്ക്കാരം

ഡോ. വത്സൻ പിലിക്കോടിന് രാഷ്ട്രീയ പ്രതിഭാ പുരസ്ക്കാരം

വെൽനെസ്സ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ രാഷ്ട്രീയ പ്രതിഭാ പുരസ്ക്കാരത്തിന് വത്സൻ പിലിക്കോട് അർഹനായി. കല, സാഹിത്യം, മനുഷ്യാവകാശ പ്രവർത്തനം തുടങ്ങിയ മേഖലകളിൽ സജീവമായ വ്യക്തികളെ ആദരിക്കുന്നതിന്നാണ് ഫൗണ്ടേഷൻ പ്രതിഭാ പുരസ്ക്കാരം ഏർപ്പെടുത്തിയത്. പതിനഞ്ചായിരത്തിലധികം വേദികളിലൂടെ ഭാരതത്തിൻ്റെ ഐക്യവും അഖണ്ഡതയും പ്രചരിപ്പിക്കുന്നതോടൊപ്പം നാട്ടു ജീവിതത്തിൻ്റെ നന്മകളും പുതു തലമുറയിൽ പ്രചോദനമാകുന്ന നിലയിൽ

error: Content is protected !!
n73