The Times of North

Tag: news

Local
അളവിൽ കൂടുതൽ വിദേശമദ്യമായി മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു

അളവിൽ കൂടുതൽ വിദേശമദ്യമായി മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു

അനധികൃത വില്പനക്കായി കൊണ്ടുപോവുകയായിരുന്ന അളവിൽ കൂടുതൽ വിദേശമദ്യമായി മധ്യവയസ്കനെ വെള്ളരിക്കുണ്ട് പോലീസ് ഇൻസ്പെക്ടർ എം. വി. ശ്രീ ദാസനും സംഘവും അറസ്റ്റ് ചെയ്തു . മാലോം ചട്ടമലയിലെ പുഴക്കര ഹൗസിൽ പി എ സോണിയെയാണ് (53)വെള്ളരിക്കുണ്ട് ബസ്റ്റാൻഡ് പരിസരത്ത് നിന്നും അറസ്റ്റ് ചെയ്തത്.

Local
നബിദിനാഘോഷം കൊണ്ടാടും

നബിദിനാഘോഷം കൊണ്ടാടും

മൊഗ്രാൽ: ഈ വർഷത്തെ നബിദിനം വിപുലമായി ആഘോഷിക്കാൻ മൊഗ്രാൽ റോവേഴ്സ് ആൻഡ് സ്പോട്സ് ക്ലബും മൊഗ്രാൽ ലീഗ് ഓഫീസ് കമ്മിറ്റിയും തീരുമാനിച്ചു. മഗ്‌രിബ് നിസ്ക്കാരം കഴിഞ്ഞ ശേഷം ഭക്ഷണം വിതരണം ചെയ്യും. റാലിയിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് ജ്യൂസ് അടക്കം വിതരണം ചെയ്യും. റബിഉൽ അവ്വൽ 12ന് മഗ്‌രിബ് നിസ്കാരം

Local
റെയിൽവേ പാളത്തിൽ തെങ്ങ് പൊട്ടി വീണു

റെയിൽവേ പാളത്തിൽ തെങ്ങ് പൊട്ടി വീണു

ഉദുമയിൽ റെയിൽപ്പാളത്തിൽ തെങ്ങ് പൊട്ടിവീണ് ട്രെയിൻ ഗതാഗതം തടസപ്പെട്ടു.ഇന്ന് ഉച്ചയ്ക്ക് 12 30 യാണ് ഉദുമ പള്ളത്ത് കൂറ്റൻ തെങ്ങ് പാളത്തിലേക്ക് പൊട്ടിവീണത്. കണ്ണൂർ ഭാഗത്തേക്ക് ഗുഡ്സ് ട്രെയിൻ കടന്നു പോയതിനെ തൊട്ട് പിന്നാലെയായിരുന്നു തെങ്ങ് പൊട്ടി വീണത്. റെയിൽവേയുടെ സാങ്കേതിക വിഭാഗവും പോലീസും ഫയർഫോഴ്സും രക്ഷാപ്രവർത്തനം നടത്തുന്നു.

Local
ജെസിഐ നീലേശ്വരം എലൈറ്റ് മിക്സർ ഗ്രൈൻഡർ നൽകി

ജെസിഐ നീലേശ്വരം എലൈറ്റ് മിക്സർ ഗ്രൈൻഡർ നൽകി

  നീലേശ്വരം പാലക്കാട്ട് അംഗണവാടിയിൽ കുട്ടികൾക്ക് ഭക്ഷണ ക്രമീകരണത്തിൻ്റെ ഭാഗമായി ഉപയോഗിക്കാൻ ജെസിഐ നീലേശ്വരം എലൈറ്റ് മിക്സർ ഗ്രൈൻഡർ നൽകി. പ്രസിഡൻ്റ് സുരേന്ദ്ര യു പൈയും കരുവക്കാൽ ഡിസ്‌ട്രിബ്യൂട്ടേഴ്‌സ് ഉടമയും ജെ.സി.ഐ നീലേശ്വരം എലൈറ്റ് മെമ്പർ കൂടിയായ അനൂപ് കരുവക്കാലും ചേർന്നാണ് കൈമാറിയത് . ജെസിഐ നീലേശ്വരം എലൈറ്റ്

Obituary
എഫ്സിഐയിലെ മുൻ ചുമട്ടു തൊഴിലാളി തോട്ടുംപുറത്തെ അമ്പാടി അന്തരിച്ചു.

എഫ്സിഐയിലെ മുൻ ചുമട്ടു തൊഴിലാളി തോട്ടുംപുറത്തെ അമ്പാടി അന്തരിച്ചു.

നീലേശ്വരം എഫ്സിഐയിലെ മുൻ തൊഴിലാളി തോട്ടുംപുറത്തെ പുതിയില്ലത്ത് അമ്പാടി (76) അന്തരിച്ചു. ഭാര്യ: മാധവി. മക്കൾ:ബൈജു, സജിത്ത്, ജയരാജൻ, പരേതയായ സവിത.

Local
നീലേശ്വരം ബീവറേജസിന് ഇന്ന് അവധി

നീലേശ്വരം ബീവറേജസിന് ഇന്ന് അവധി

കവർച്ച നടന്നതിനെത്തുടർന്ന് സ്റ്റോക്കെടുപ്പ് നടത്തേണ്ടതിനാൽ ഇന്ന് നീലേശ്വരം ബീവറേജസ് കോർപ്പറേഷൻ അവധിയായിരിക്കുമെന്ന് മാനേജർ മനോജ് കുമാർ അറിയിച്ചു

Local
നീലേശ്വരം ബീവറേജസിൽ കവർച്ച

നീലേശ്വരം ബീവറേജസിൽ കവർച്ച

ബീവറേജസ് കോർപ്പറേഷന്റെ നീലേശ്വരം മൂന്നാം കുറ്റിയിലുള്ള ഔട്ട്ലെറ്റിൽ കവർച്ച. ഓഫീസ് മുറിയിൽ കെട്ടിവച്ച നാണയങ്ങൾ മോഷണം പോയിട്ടുണ്ട് മദ്യക്കുപ്പികൾ ഉൾപ്പെടെ മോഷണം പോയിട്ടുണ്ടോ എന്ന് വ്യക്തമായിട്ടില്ല. സ്റ്റോക്കെടുപ്പ് പരിശോധിച്ചാൽ മാത്രമേ എന്തൊക്കെ മോഷണം പോയിട്ടുണ്ടെന്ന് വ്യക്തമാവുകയുള്ളൂ. ഇവിടുത്തെ സിസിടിവി ക്യാമറകൾ അടിച്ചു തകർത്ത് നിലയിലാണ്. രണ്ട് ഡിവിആറുകളിൽ ഒന്ന്

Obituary
പനി ബാധിച്ച് യുവതി മരണപ്പെട്ടു

പനി ബാധിച്ച് യുവതി മരണപ്പെട്ടു

നീലേശ്വരം: പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരണപ്പെട്ടു. തൈകടപ്പുറം പാലിച്ചോൻ കൊവ്വൽ പള്ളി സമീപത്ത് താമസിക്കുന്ന പരേതരായ എൻ.പി. മുഹമ്മദ്, ഉമ്മാലി ഓർച്ചയുടെയും മകൾ നസീറ (33) യാണ് മരിച്ചത്. മൂന്ന് ദിവസമായി പനിയായിരുന്നു. ബുധനാഴ്ച്ച ഉച്ചക്ക് പനി മൂർഛിച്ച് കുളിമുറിയിൽ തളർന്നു വീണ നസീറയെ നീലേശ്വരം താലൂക്ക്

Local
ഇഖ്റഅ്;നീലേശ്വരം രാജാസ് ഹയർസെക്കണ്ടറി സ്കൂൾ ഉദ്ഘാടനം നിർവഹിച്ചു

ഇഖ്റഅ്;നീലേശ്വരം രാജാസ് ഹയർസെക്കണ്ടറി സ്കൂൾ ഉദ്ഘാടനം നിർവഹിച്ചു

നീലേശ്വരം : എംഎസ്എഫ്, അജ്‌മാൻ കെഎംസിസി തൃക്കരിപ്പൂർ നിയോജക മണ്ഡലം കമ്മിറ്റികൾ സംയുക്തമായി നടത്തുന്ന ഇഖ്റഅ് ക്യാമ്പയിൻ നീലേശ്വരം രാജാസ് ഹയർസെക്കന്ററി സ്കൂളിൽ വെച്ച് മുസ്‌ലിംലീഗ് നീലേശ്വരം മുൻസിപ്പൽ ജനറൽസെക്രട്ടറി അഡ്വ:കെ പി നസീർ സ്കൂൾ പ്രിൻസിപ്പൽ വിജേഷ് അവറുകൾക് പത്രവും പുസ്തകങ്ങളും നൽകി നിർവഹിച്ചു. വായനയെ പ്രോത്സാഹിപ്പിക്കുക

Local
ഓണത്തിന് ഒരുങ്ങി നാട് : സംഘാടകസമിതി രൂപീകരിച്ചു

ഓണത്തിന് ഒരുങ്ങി നാട് : സംഘാടകസമിതി രൂപീകരിച്ചു

കരിന്തളം: കുണ്ടൂർ മുക്കട പ്രദേശത്തെ ബാലസംഘം ഡിവൈഎഫ്ഐ എന്നിവയുടെ നേതൃത്വത്തിൽ പ്രദേശത്തെ വർഗ്ഗ ബഹുജന സംഘടനകൾ, കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, പുരുഷ സ്വയം സഹായ സംഘങ്ങൾ, ക്ലബ്ബ് വായനശാല എന്നിവയുടെ നേതൃത്വത്തിൽ അവിട്ടം നാളിൽ വൈവിധ്യമാർന്ന നിലയിൽ ഓണാഘോഷം നടത്താൻ കുണ്ടൂരിൽ ചേർന്ന സംഘാടകസമിതി യോഗത്തിൽ തീരുമാനമായി. ബാലസംഘം കരിന്തളം

error: Content is protected !!
n73