ജോലി സ്ഥലത്തുനിന്നും വീട്ടിലേക്ക് പോയ യുവതിയെ കാണാതായി
ബേഡകം: ജോലി സ്ഥലത്തുനിന്നും വീട്ടിലേക്ക് പോയ യുവതിയെ കാണാതായതായി പരാതി. മൂടംക്കുളത്തെ ഷാജി കുമാറിന്റെ ഭാര്യ പി രജിത (32) യെയാണ് കാണാതായത്. ബേഡകം ചമ്പക്കാട്ടെ കടയിൽ ജോലിചെയ്യുന്ന രജിത കടയിൽ നിന്നും വീട്ടിലേക്ക് പോയശേഷം കാണാനില്ലെന്നാണ് പരാതി. ഷാജി കുമാറിന്റെ പരാതിയിൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.