ഭാര്യയെ കഴുത്തിനു കുത്തിപ്പരിക്കൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ

നീലേശ്വരം:കൂടെ പോകാൻ വിസമ്മതിച്ച ഭാര്യയെ കഴുത്തിനു കുത്തിപ്പരിക്കൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ. പുതുക്കൈ ഭൂദാനം കോളനിയിലെ പ്രമീളയുടെ മകൾ ശാരികയെ (36) കഴുത്തിന് കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ ഭർത്താവ് ചെങ്കള ഇന്ദിരാനഗർ മർഹബ ക്വാട്ടേഴ്സിൽ താമസിക്കുന്ന മനോജിനെയാണ് ഹൊസ്ദുർഗ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ഹൊസ്ദുർഗ് കോടതി റിമാൻഡ് ചെയ്തു.