ഭാര്യയെ ഷാൾ കൊണ്ട് കഴുത്തു മുറുക്കി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും മൂന്നു ലക്ഷം പിഴയും
ഭാര്യയെ ഷാൾ ഉപയോഗിച്ച് കഴുത്ത്മുറുക്കിശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഭർത്താവിന് ജീവപര്യന്തം കഠിന തടവും 3 ലക്ഷം രൂപ പിഴയും- എൻമകജെ ഗ്രാമത്തിൽ അജിലടുക്കയിലെ സുശീലയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഭർത്താവായ അങ്കാരയുടെ മകൻ കെ ജനാർദ്ദനനെ (54)യാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് & സെഷൻസ് കോടതി