മൂലപ്പള്ളി സ്കൂളിൽ പഠനോത്സവം : മുനിസിപ്പൽ കൗൺസിലർ ടി.വി.ഷീബ ഉദ്ഘാടനം ചെയ്തു
നീലേശ്വരം :മൂലപ്പള്ളി എ.എൽ.പി. സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു. മദർ പി.ടി.എ. പ്രസിഡന്റ് രജിനയുടെ അധ്യക്ഷതയിൽ നീലേശ്വരം നഗരസഭ കൗൺസിലർ ടി.വി.ഷീബ ഉദ്ഘാടനം ചെയ്തു.ഗീത ടീച്ചർ ആശംസകൾ നേർന്നു സംസാരിച്ചു. കുട്ടികളുടെ വിവിധ പരിപാടികൾ അരങ്ങേറി.പ്രധാന അധ്യാപിക രശ്മി ടീച്ചർ സ്വാഗതവും രാജേഷ് മാസ്റ്റർ നന്ദിയും പറഞ്ഞു.