കോസ്‌മോസ് സെവൻസ് മുനവീർ സിറ്റി തൃക്കരിപ്പൂരിന് വിജയം
നീലേശ്വരം രാജാസ് ഹയർ സെക്കണ്ടറി സ്ക്കൂളിൽ നടന്നുവരുന്ന കോസ്മോസ് അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻറിൻ്റെ എട്ടാം ദിവസം അത്യന്തം വാശിയേറിയ പോരാട്ടത്തിനൊടുവിൽ ഒരു ഗോളിനെതിരെ രണ്ടു ഗോളുകൾക്ക് മുനവീർ സിറ്റി തൃക്കരിപ്പൂർ വിജയിച്ചു. കാണികളെ ആവേശത്തിൻ്റെ കൊടുമുടിയിലുയർത്തിയ ഒരു മണിക്കൂർ നീണ്ടുനിന്ന മത്സരത്തിനൊടുവിൽ ഗ്രീൻ സ്റ്റാർ കോട്ടപ്പുറത്തിനെയാണ് പരാജയപ്പെടുത്തിയത്.