ഓട്ടോറിക്ഷ ടിപ്പറിൽ ഇടിച്ച് യുവതിക്കും ഭർതൃമാതാവിനും പരിക്ക്
നീലേശ്വരം:നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ടിപ്പർ ലോറിയിൽ ഇടിച്ച്ഓട്ടോ യാത്രക്കാരായ യുവതിക്കും മാതാവിനും പരിക്കേറ്റു.ചായോത്ത് വച്ചുണ്ടായ അപകടത്തിൽ പാടിയോട്ടുചാലിലെ കരപ്പാത്ത് കൃഷ്ണന്റെ മകൾ കെ കെ മൃദുല (29) മാതാവ് എരിക്കുളത്തെ ജാനകി (50) എന്നിവർക്കാണ് പരിക്കേറ്റത്. എരിക്കുളത്തുനിന്നും വരികയായിരുന്ന ഓട്ടോറിക്ഷ ടിപ്പർ ലോറിയിൽ ഇടിച്ച് മറിയുകയായിരുന്നു.