മാധ്യമ രംഗത്തെ കുത്തകവൽക്കരണം പ്രതിരോധിക്കാൻ സർക്കാർ ഇടപെടണം: സി.ഒ.എ

കാഞ്ഞങ്ങാട് : കേബിള്‍ ടി.വി. ഓപ്പറേറ്റേര്‍സ് അസോസിയേഷന്‍ 14-മത് കാസര്‍കോട് ജില്ല കണ്‍വെന്‍ഷന കാഞ്ഞങ്ങാട് നടന്നു. രാജ് റെസിഡൻസിയിൽ ജില്ലാ പ്രസിഡൻ്റ് വി.വി മനോജ് പതാക ഉയർത്തിയോടെയാണ് കൺവെൻഷന് തുടക്കമായത്. മാധ്യമ രംഗത്തെ കുത്തകവൽക്കരണം പ്രതിരോധിക്കാൻ സർക്കാർ ഇടപെടണമെന്നും ബദൽ സംവിധാനങ്ങളെ പ്രോൽസാഹിപ്പിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.