പെരുന്നാൾ വരുന്നു, ഒപ്പം ഉമ്മയും
സുറാബ് ജന്മനാട്ടിൽ തുടർജീവിതം നയിക്കാൻ കഴിയാത്തവരാണ് പലരും. ഏറിയ പേരും മറ്റൊരിടത്ത് കുടിയേറിപ്പാർക്കുന്നു. ഉത്തര മലബാറിലെ മുസ്ലിംജീവിതം പരിശോധിച്ചാൽ ഇതൊരു തുടർക്കഥപോലെ വായിക്കാം. കുട്ടിക്കാലം. ജന്മഗൃഹം. മാതാപിതാക്കളുടെ ലാളന. നോമ്പ്, പെരുന്നാൾ, ആഘോഷങ്ങൾ. പഠിച്ച വിദ്യാലയം. കളിച്ച മൈതാനം. തലകുത്തി മറിഞ്ഞ കുളം. കല്ലെറിഞ്ഞ മാവ്. കണ്ണുപൊത്തിയ, തൊട്ടുകളിച്ച