ബസ് കാത്തുനിൽക്കുകയായിരുന്ന യുവതിയോട് അപമര്യാദയോടെപെരുമാറിയ യുവാവ് അറസ്റ്റിൽ

കാസർകോട്: ബസ് കാത്തുനിൽക്കുകയായിരുന്നു യുവതിയോട് അപമര്യാദയായി പെരുമാറിയ യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. കൊല്ലം ജില്ലയിലെ വെട്ടിക്കവല തലച്ചിറ ചിറക്കട്ടക്കോണം സ്വദേശി വിക്രമന്റെ മകൻ സജീവൻ (35 ) നെയാണു നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. ഇന്നലെ വൈകിട്ട് മഞ്ചേശ്വരം വൊർക്കാടി മജീർപള്ള ബസ്റ്റോപ്പിൽ വച്ചാണ് സംഭവം.